കുടുംബ സംഗമം സംഘടിപ്പിച്ച് മസ്കത്ത് കെഎംസിസി
മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും ഗ്ലോബൽ കെ.എം.സി.സി ചേമഞ്ചേരി ഒമാൻ ചാപ്റ്റർ സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു. ഖയ്യാം എന്ന പേരിൽ ബർക്കയിലെ അൽനൂർ ഫാമിൽ ആയിരുന്നു പരിപാടി. മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ ബർക്ക, കെ.എം.സി.സി നേതാക്കളായ ഫാറൂഖ് താനൂർ, മുഹസിൻ തിരൂർ, ഷാഫികോട്ടക്കൽ, ടി.പി. മുനീർ, മുനീർ പി.കെ. കാപ്പാട്, റസാഖ് മുകച്ചേരി, ഉബൈദ് നന്തി, മജീദ് പുറക്കാട്, ഷാജഹാൻ മുഷ്റിഫ് എൻ.പി.അലി , ഷംസു കാപ്പാട്, ഷറഫൂ കാപ്പാട്, നവാസ്, അൽഫജർ, ഹംസ മുകച്ചേരി, മൻസൂർ കാപ്പാട്, അമീർ റൂവി, അമീൻതങ്ങൾ മുജീബ് അന്നജാത്ത് തുടങ്ങി വിവിധ നേതാക്കൾ പങ്കെടുത്തു.
കൂപ്പൺ നറുക്കെടുപ്പിലൂടെയുള്ള ടി.വിക്ക് സുലൈമാൻ സുഹാർ അർഹനായി. പെനാൽറ്റിഷൂട്ടൗട്ട്, ലമൺ സ്പൂൺ, റബ്ബർ കളക്ഷൻ, മ്യൂസിക്കൽ ചെയർ നിരവധി മത്സരങ്ങളും Muscat KMCനടന്നു. സമ്മാനങ്ങളും വിതരണം ചെയ്തു.