സൗദിയിൽ വാഹനാപകടം, മലയാളിയടക്കം നാലു പേർ മരിച്ചു

റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി.

ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ടോയോട്ട ഹൈലക്‌സ് പിക്കപ്പ് വാൻ ട്രെയ്ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്.

മാതാവ് സൽമത് സന്ദർശക വിസയിൽ സൗദിയിലുണ്ട്. ദിലം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബിഷ്‌റിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply