ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55) ആണ് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. സഫ ഡിസ്ട്രിക്ടിലെ നഹ്ദി ഫാർമസിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ 30 വർഷമായി പ്രവാസലോകത്തുണ്ട്.

ഭാര്യ സുലൈഖ സന്ദർശന വിസയിൽ ജിദ്ദയിലുള്ള സമയത്താണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. മക്കൾ: മുഷ്‌താഖുദ്ദീൻ, മുഹ്‌സിന. മരുമക്കൾ: നൗഷാദ്, ഫിദ. സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ.

മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനാവശ്യമായ സഹായങ്ങളുമായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply