പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഖത്തറിൽ എത്തിച്ചേർന്നു. ജനുവരി ഒമ്പതിന് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടക്കുന്ന ഖത്തർ ഇൻകാസ് കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ദോഹയിലെത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ഇൻകാസ് പ്രവർത്തകർ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ എന്നിവർക്ക് പുറമെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ്, ലേഡീസ് വിംഗ് പ്രവർത്തകർ തുടങ്ങിയവരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. ഖത്തറിലെ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയും വിവിധ സംഘടനകളുടെ ചടങ്ങുകളും സന്ദർശനത്തിന്റെ ഭാഗമായുണ്ടാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

