ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫ് പര്യടനത്തിനിടെ ദുബായിൽ വെച്ചാണ് വേടന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
കടുത്ത പനിയെ തുടർന്നാണ് വേടൻ ചികിത്സ തേടിയത്. വൈറൽ പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഡോക്ടർമാർ അടിയന്തിര വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളുടെ ഈ പശ്ചാത്തലത്തിൽ, നവംബർ 28-ന് ദോഹയിൽ നടക്കാനിരുന്ന വേടൻ്റെ പരിപാടി മാറ്റിവെച്ചു. നിലവിൽ ഈ പരിപാടി ഡിസംബർ 12-ലേക്ക് പുനഃക്രമീകരിച്ചിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

