ദേശസ്നേഹമുണർത്തി യു എ ഇ പതാക ദിനം; ജി ഡി ആർ എഫ് എ ദുബായ് ആസ്ഥാനത്ത് വിപുലമായ ആഘോഷം

യുഎഇയുടെ പതാക ദിനത്തിൽ, ദേശീയതയുടെയും കൂറിന്റെയും ഊഷ്മളത
പ്രകടമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (GDRFA ദുബായ്) വിപുലമായ യു എ ഇ പതാക ദിനാചരണ പരിപാടി സംഘടിപ്പിച്ചു. അൽ ജാഫിലിയയിലെ ജി ഡി ആർ എഫ് എ മുഖ്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി- അസിസ്റ്റന്റ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.അഭിമാനവും, ദേശീയ സ്വത്വബോധവും, ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പരിപാടികൾ നടന്നത്

ആസ്ഥാനത്തിന്റെ അങ്കണത്തിൽ തടിച്ചുകൂടിയ ജീവനക്കാർ, ദേശീയ ഗാനം ആലപിക്കുകയും, കൂറിന്റെയും വിധേയത്വത്തിന്റെയും പ്രതീകാത്മക നിമിഷത്തിലൂടെ ഹൃദയങ്ങൾ ഒന്നിക്കുകയും ചെയ്തു. യൂണിയൻ പതാകക്ക് കീഴിൽ പൗരന്മാരും താമസക്കാരും തമ്മിലുള്ള ഐക്യദാർഢ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ

ചടങ്ങിൽ സംസാരിച്ച ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, പതാക ദിനം ദേശീയ അഭിമാനം പ്രകടിപ്പിക്കാനും, രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണെന്ന് അഭിപ്രായപ്പെട്ടു.”യുഎഇയുടെ പേര് എല്ലാ മേഖലകളിലും ഉയർത്തിപ്പിടിക്കാൻ തുടർന്നും പ്രവർത്തിക്കാനും സംഭാവനകൾ നൽകാനുമുള്ള ഞങ്ങളുടെ പ്രതിജ്ഞ പുതുക്കുന്ന ദിനമാണിത്.

സ്ഥാപക പിതാക്കന്മാർ പകർന്നു നൽകിയ യൂണിയന്റെ ആത്മാവിനെ നമ്മുടെ വിവേകമതിയായ നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രതിഫലനമാണിത്,” അദ്ദേഹം പറഞ്ഞു.യു എ ഇ പതാക ദിനം കൂറിന്റെയും വിധേയത്വത്തിന്റെയും പുതിയ അർത്ഥങ്ങൾ വഹിക്കുന്നു എന്നും, ഐക്യത്തിന്റെയും സംഭാവനയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “യുഎഇയെ നേതൃത്വത്തിന്റെയും നേട്ടത്തിന്റെയും മാതൃകയായി നിലനിർത്താൻ, ടീം സ്പിരിറ്റോടെ തുടർന്നും പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് ഇത്. നമ്മുടെ പതാകയെ നമ്മൾ അഭിമാനത്തോടെയും ബഹുമാനത്തോടെയും എപ്പോഴും ഉയർത്തിപ്പിടിക്കും,” അദ്ദേഹം ഊന്നിപ്പറഞ്ഞു.ജനങ്ങളെ സേവിക്കുന്നതിലും രാജ്യത്തിന്റെ നിലപാടുകൾ വർദ്ധിപ്പിക്കുന്നതിലും മികവിന്റെയും സംഭാവനയുടെയും യാത്ര തുടരാനുള്ള ജി ഡി ആർ എഫ് എ ദുബായുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply