ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ (ഐ.എസ്.സി.) മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മംഗളൂരുവിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ അമരക്കാരനായി പ്രവർത്തിച്ച ഡോ. നമ്പ്യാർ, പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ അനാരോഗ്യം കാരണം മൂന്ന് വർഷം മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. “അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സമർപ്പണവും പ്രതിബദ്ധതയും സോഷ്യൽ ക്ലബ്ബിനെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ഡോ. നമ്പ്യാർ അസാധാരണനായ ഒരു നേതാവായിരുന്നു. തന്റെ അറിവും മൂല്യങ്ങളുംകൊണ്ട് അദ്ദേഹം നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെ ഒരു മാർഗദീപമായി അദ്ദേഹം എന്നും നിലനിൽക്കും,” ഐ.എസ്.സി. പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ മലയാള വിഭാഗവും ഡോ. നമ്പ്യാരെ നന്ദിയോടെ സ്മരിച്ചു. കേരള വിഭാഗത്തിന്റെ രൂപവത്കരണത്തിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. ഐ.എസ്.സി. ചെയർമാൻ എന്നതിലുപരി കേരള വിഭാഗത്തിന്റെ ഒരു വഴികാട്ടി (മെന്റർ) കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് വലിയ നഷ്ടമാണെന്നും മലയാള വിഭാഗം അനുസ്മരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

