കഥയും, കവിതയും, പാട്ടും, പറച്ചിലും, സർഗാത്മകഥയും സമന്വയിക്കുന്ന ചിന്ത-മാസ് സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഒക്ടോബർ 25, 26 (ശനി, ഞായർ) തീയതികളിൽ സാഹിത്യം, മാധ്യമം, പ്രവാസം, സയൻസ്, ചരിത്രം, സിനിമ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെഷനുകളാണ് അരങ്ങേറുന്നത്. വൈവിധ്യമാർന്ന ചർച്ചകൾക്കും സാംസ്‌കാരിക വിനിമയങ്ങൾക്കും വേദിയാകുന്ന ദ്വിദിന സാഹിത്യോത്സവത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി, കെ ആർ മീര, കെ ടി കുഞ്ഞിക്കണ്ണൻ, പി.വി ഷാജി കുമാർ, റഫീഖ് റാവുത്തർ, വിജയകുമാർ ബ്ലാത്തൂർ, സജി മാർക്കോസ്,, വിഎസ് സനോജ്, കെഎസ് രഞ്ജിത്ത് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരാണ് സംബന്ധിക്കുന്നത്.
ഒക്ടോബർ 25 ശനിയാഴ്ച കാലത്ത് 9.30 ന് പ്രശസ്ത എഴുത്തുകാരി കെ ആർ മീര CMLF ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘കുടിയേറ്റം- വൈവിധ്യം, സാധ്യത,, വെല്ലുവിളികൾ’ എന്ന സെഷനിൽ റഫീഖ് റാവുത്തർ, സജി മാർക്കോസ്, തൻസീ ഹാഷിർ എന്നിവർ സംസാരിക്കും. വാഹിദ് നാട്ടിക മോഡറേറ്ററാകും . ‘ദേശാന്തരങ്ങളില്ലാതെ മലയാള സാഹിത്യം’ എന്ന സെഷനിൽ പി.വി. ഷാജി കുമാർ, സാബു കിളിത്തട്ടിൽ, കമറുദ്ദീൻ ആമയം, ഹണി ഭാസ്‌കരൻ, സോണിയ റഫീഖ്, അനൂപ് ചന്ദ്രൻ, അക്ബർ ആലിക്കര എന്നിവർ സംബന്ധിക്കും. അനിൽ അമ്പാട്ട് മോഡറേറ്ററായിരിക്കും. തുടർന്ന് ജോൺ ബ്രിട്ടാസിന്റെ ‘ജെബി ടോക് ഷോ’ യോടെ സെഷനുകൾ അവസാനിക്കും. വയലാർ വർഷം 2025 -2026 അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന വയലാർ ഗാനാലാപന മത്സരം വൈകിട്ട് 5 15 മുതൽ ആരംഭിക്കും. ജയരാജ് വാര്യർ കാവ്യാലാപന മത്സരം ഉദ്ഘാടനം ചെയ്യും.
ഒക്ടോബർ 26 ഞായറാഴ്ച കാലത്ത് 9 30 ന് ‘മാധ്യമങ്ങളും അൽഗോരിത അജണ്ടകളും’ എന്ന സെഷനിൽ ജോൺ ബ്രിട്ടാസ് എംപി, വി.എസ്. സനോജ്, റഫീഖ് റാവുത്തർ എന്നിവർ സംസാരിക്കും. അരുൺ രാഘവൻ മോഡറേറ്ററാകും. തുടർന്ന് ‘സയൻസ് — ടു സർവൈവ് ടു ത്രൈവ്’ എന്ന സെഷനിൽ വിജയകുമാർ ബ്ലാത്തൂർ, കെഎസ് രഞ്ജിത്ത് എന്നിവർ സംസാരിക്കും. വിനോദ് കൂവേരി മോഡറേറ്ററാകും. ‘സിനിമ അതിജീവനത്തിന്റെ ദൃശ്യ ഭാഷ എന്ന സെഷനിൽ വിഎസ് സനോജ്, ആർ ജെ ജിയാൻ, വിജയകുമാർ ബ്ലാത്തൂർ എന്നിവർ സംസാരിക്കും. നിസാർ ഇബ്രാഹിം മോഡറേറ്ററാകും. ‘നവകേരളം നവലോകം ചരിത്ര നാൾവഴികൾ’ എന്ന സെക്ഷനിൽ കെ.ടി. കുഞ്ഞിക്കണ്ണൻ, സജി മാർക്കോസ് എന്നിവർ സംസാരിക്കും. അമീർ കല്ലുംപുറം മോഡറേറ്ററാകും. തുടർന്ന് കെ ആർ മീര പി വി ഷാജികുമാർ എന്നിവരൊത്തുള്ള മുഖാമുഖം നടക്കും. വൈകിട്ട് 6.45ന് നടക്കുന്ന സമാപന സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും.
സാഹിത്യോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യവും, എല്ലാ സാഹിത്യ പ്രേമികളേയും ഉൾക്കൊള്ളാനാകും വിധം വിശാലമായ സൗകര്യങ്ങളുമാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രഗത്ഭർ ഒത്തുചേരുന്ന മഹാ സമ്മേളനമാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന, ചിന്ത – മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (CMLF).
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

