നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബിഎ (ഓണേഴ്‌സ്) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി അമേയ ദാസ്

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ പൂർവ്വ വിദ്യാർത്ഥിനിയായ അമേയ ദാസ് നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബിഎ (ഓണേഴ്‌സ്) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി, രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി.
മംഗളൂരുവിലെ നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കി മികച്ച അക്കാദമിക് മെറിറ്റോടെ ബിരുദം നേടിയ അമേയക്ക് നിറ്റെയുടെ സ്വർണ്ണ മെഡൽ കൂടാതെ നേട്ടത്തിനുള്ള അംഗീകാരമായി, ഹീരൂർ പത്മനാഭ ഷെട്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്വർണ്ണ മെഡലും ലഭിച്ചു.
മംഗളൂരുവിൽ നടന്ന 15-ാമത് കോൺവൊക്കേഷനിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.എസ്. മൂദിത്തായയിൽ നിന്ന് അമേയ സ്വർണ്ണ മെഡലുകൾ സ്വീകരിച്ചു.
ബഹ്‌റൈനിലെ അൽ മായ്സൻ ട്രേഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ഹരിദാസ് സിവിയുടെയും എസ്‌ ടി സിയിൽ ജോലി ചെയ്യുന്ന ഷീന ഹരിദാസിന്റെയും മകളാണ് അമേയ. കണ്ണൂരിൽ നിന്നുള്ള കുടുംബമാണിത്. 2021 ലാണ് അമേയ ഇന്ത്യൻ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ബെംഗളൂരുവിൽ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റായും കണ്ടന്റ് സ്ട്രാറ്റജിസ്റ്റായും ജോലി ചെയ്യുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply