ദുൽ ഹജ് മാസപ്പിറവി സൗദിയിൽ ദൃശ്യമായതിനാൽ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും ബുധനാഴ്ച ദുൽ ഹിജ് ഒന്നായിരിക്കുമെന്നും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുമെന്നും അധികൃതർ അറിയിച്ചു.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ജൂൺ ആറിന് തന്നെയായിരിക്കും ബലി പെരുന്നാൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും അഞ്ച് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. അതായത് ജൂൺ ആറ് മുതൽ അഞ്ച് ദിവസത്തേക്ക്.