സുസ്ഥിര സമ്പദ്‌വ്യവസ്ഥക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പങ്ക് അനിവാര്യം’ – ആർ എ ജി കോൺക്ലേവിൽ ശശി തരൂർ എം പി

ഇന്ത്യൻ പാർലമെന്റ് അംഗവും, എഴുത്തുകാരനും, ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂർ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. തന്റെ മുഖ്യ പ്രഭാഷണത്തിൽ, ഡോ. തരൂർ കമ്മ്യൂണിറ്റി അധിഷ്ഠിത വളർച്ചയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. യുഎഇയുടെ 2025-ലെ കമ്മ്യൂണിറ്റി വർഷം (Year of Community Initiative) എന്ന ആശയമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ അകക്കാമ്പ്. സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോൺക്ലേവിൽ യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്നായ ആർ എ ജി ടവർ അനാച്ഛാദനം ചെയ്തു.

സംരംഭകത്വത്തിന്റെയും കമ്മ്യൂണിറ്റി സഹകരണത്തിന്റെയും പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിനാണ് പുതിയ ബിസിനസ് സെന്റർ പ്രവർത്തനം തുടങ്ങിയതെന്ന് ആർ എ ജി ഹോൾഡിംഗ്‌സ് സിഇഒ റസ്സൽ അഹമ്മദ് പറഞ്ഞു.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കീഴിലെ ഹംദാൻ ഇന്നൊവേഷൻ ഇൻകുബേറ്റർ വഴി ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമാണ് ആർ എ ജി ഹോൾഡിംഗ്‌സ്.

ആർ എ ജി ടവർ ഒരു ബിസിനസ് സെന്റർ എന്നതിലുപരി യുഎഇയിലും അനുബന്ധ മേഖലകളിലും സംരംഭകരെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ഇടമാണെന്നെന്നും സിഇഒ റസ്സൽ അഹമ്മദ്
ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പുകൾക്കും ആർ എ ജി പിന്തുണ നൽകുന്നുണ്ട്.

ദുബായിലെ സംരംഭകർക്കായി നെറ്റ്‌വർക്കിംഗ്, പഠനം, പങ്കാളിത്ത അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആർ എ ജി ക്ലബ് കോൺക്ലേവിൽ ലോഞ്ച് ചെയ്തു.
ഹലാൽ ജേർണി ആപ്പിലുള്ള ആർ എ ജി എയ്ഞ്ചൽ നിക്ഷേപ പ്രഖ്യാപനവും ആർ എ ജി ഐഡിയ എച്ച്ക്യു സ്റ്റാർട്ടപ്പ് അവാർഡ് പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി നടന്നു.

ആർ എ ജി ഫാൻ ക്ലബ് ആസ്ഥാനം പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് ഉദ്ഘാടനം ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply