സംഗീതജ്ഞൻ മുഹമ്മദ് റാഫിയുടെ ചരമവാർഷികം ആഘോഷിച്ചു

കാലാതീതമായ ഗാനങ്ങൾ സംഗീത പ്രേമികളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന മഹാരഥൻ മുഹമ്മദ് റാഫിയുടെ 44-ആം ചരമവാർഷികം ജൂലൈ 27 ന് ഷാർജയിലെ നെസ്റ്റോ മിയ മാളിൽ ആഘോഷിച്ചു. യുഎഇയിലെ പ്രശസ്ത റാഫി ഗായകൻ ഷഫീഖ് തൂശി നയിച്ച ഗാനമേളയിൽ റഹീം പിഎംകെ, ഡോ സ്വരലയ എന്നിവരോടൊപ്പം ഡോ ഒസ്മാൻ, റഹ്മത്ത്, സാഹിയ അബ്ദുൾ അസീസ്, ബീനാ കലാഭവൻ തുടങ്ങിയവർ അണിനിരന്ന സംഗീതാർച്ചന ശ്രദ്ധേയമായി. വി കെ അബ്ദുൾ അസീസ്, മോഹൻ കാവാലം, ഷാജി മണക്കാട് തുടങ്ങി നിരവധി പേർ റഫി സാബിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. സിറാജ്, ജിത്തു, അമ്പിളി, പദ്മനാഭൻ, എന്നിവർ ചേർന്ന് സംഗീതം ഒരുക്കി. സമീർ ഇരുമ്പൻ പ്രോഗ്രാം ഡയറക്ടറും, റിൻഷാ ഫർഹാൻ പരിപാടിയുടെ അവതാരകയുമായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply