ഷാർജയിൽ അഗ്നി സുരക്ഷാ പരിശോധന ശക്തം

ഷാർജയിൽ വേനൽക്കാലത്തോട് അനുബന്ധിച്ച് അഗ്നി സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നു. തീപിടിത്ത സാധ്യതകൾ വർധിച്ചതിനാലാണ് അധികൃതരുടെ നടപടികൾ.സനൈഡ് ഫെസിലിറ്റി മാനേജ്‌മെന്റും സിവിൽ ഡിഫൻസും ചേർന്ന് ഫീൽഡ് ഇൻസ്‌പെക്ഷൻ കാമ്പയിൻ ആരംഭിച്ചു.

കെട്ടിടങ്ങളിലെ ഫയർ അലാറം, മുന്നറിയിപ്പ് സംവിധാനം എന്നിവയുടെ പ്രവർത്തനക്ഷമതയുടെ പരിശോധനയാണ് പ്രധാന ലക്ഷ്യം.’അമാൻ’ എന്ന ഡിജിറ്റൽ സിസ്റ്റം ഉപയോഗിച്ച് ആലാറങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കും. അലാറം സംവിധാനങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നത് തീപിടിത്തം നേരത്തേ കണ്ടെത്താനും കൂടുതൽ അപകടങ്ങളുണ്ടാവുന്നതിനു മുമ്പ് രക്ഷാപ്രവർത്ത നം തുടങ്ങാനും സാധിക്കും.
അൽ സജാ പ്രദേശത്തും അൽനഹ്ദയിലുമുണ്ടായ തീപിടിത്ത സംഭവങ്ങൾക്കുശേഷം അധികൃതർ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ 997-ലേക്ക് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply