ശൈഖ് ഹംദാൻ തന്റെ ഇരട്ടക്കുട്ടികൾക്ക് പിറന്നാൾ ആശംസിച്ച വീഡിയോ വൈറൽ

ദുബൈയുടെ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇരട്ടക്കുട്ടികളുടെ നാലാം പിറന്നാളിന് ആശംസ നേർന്ന് പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. 2021 ലാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദിനും ഭാര്യ ശൈഖ ബിൻത് സഈദ് ബിൻ ഥാനി അൽ മക്തൂമിനും ഒരു ആൺ കുഞ്ഞും പെൺകുഞ്ഞും ജനിച്ചത്. ആൺകുട്ടിയുടെ പേര് റാഷിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നും പെൺകുട്ടിയുടെ പേര് ശൈഖ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നുമാണ്. ഇവർക്ക് നാലാം പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള വീഡിയോ ആണ് വൈറലായത്.

പങ്കുവെച്ച വീഡിയോയിൽ മകൻ റാഷിദുമായി ചെസ് കളിക്കുന്നതും മകൾ ശൈഖയുമായി പാർക്കിൽ ചുറ്റിനടക്കുന്നതും ഉൾപ്പടെ പിതാവും മക്കളും തമ്മിലുള്ള സുന്ദരമായ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 17 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ശൈഖ് ഹംദാന്റെ പോസ്റ്റ് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ രീതിയിൽ പ്രചാരം നേടി.

Leave a Reply