രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വദിനം പുഷ്പാർച്ചന യോടുകൂടി ഷാർജ ഇൻകാസ് ആചരിച്ചു . രാജീവ് ഗാന്ധി അടക്കമുള്ള ധീരരക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യ ജൂൺ നാലിന് പിറക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . മതേതര ഇന്ത്യയുടെ പിറവിക്കായി ലോകം കാത്തിരിക്കുകയാണെന്നും ,അത് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സംഭവിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഷാർജ ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു ,സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി എ രവീന്ദ്രൻ ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ജാബിർ ,ശ്രീ നാരായണൻ നായർ ,ഈപ്പൻ വർഗീസ് ,ദേവരാജൻ ,സന്തോഷ് നായർ, സുനിൽ ഷാ ,റഹീം കൊല്ലം ,ജാഫർ കനാട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

