മലയാളം മിഷൻ ദുബായ് ചാപ്റ്റർ ന്റെ 98 -സെന്റർ പ്രവേശനോത്സവം ഉദ്‌ഘാടനം എമിറേറ്റ്സ് അപാർട്ട്മെന്റ് ഹാളിൽ വെച്ച് ബഹുമാനപ്പെട്ട ശാസ്ത്രപാഠ പുസ്തക രചയിതാവും കവിയും ആയ എസ്.സി ഇ.ആർ .ടി റിസർച്ച് ഓഫീസർ ഡോ. ടി.വി.വിനീഷ് നിർവഹിച്ചു. കുട്ടികൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം താളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുഞ്ഞി കവിതകൾ ഹൃദ്യമാക്കി കൊടുത്തു. അദ്ദേഹത്തിന്റെ ക്ലാസ്സ് കുട്ടികൾ രസകരമായി ആസ്വദിച്ചു . ഖിസൈസ് മേഖല മലയാളം മിഷൻ കോർഡിനേറ്റർ സുനീഷ് അധ്യക്ഷൻ ആയ ചടങ്ങിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡണ്ട് അംബുജം സതീഷ് സെക്രട്ടറി ദിലീപ് സി എൻ എൻ , ജോ. കോർഡിനേറ്റർ നജീബ് എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം അധ്യാപകൻ സുനിൽ മാഷിൻ്റെ നേതൃത്വത്തിൽ ആദ്യ ക്ലാസ്സ് നടന്നു . രക്ഷിതാക്കളും മലയാളം മിഷൻ അധ്യാപകരായ അഭിലാഷ്, ദീപിക, മീനു എന്നിവരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു . നഹ്ദ മലയാളം മിഷൻ സെന്റർ അധ്യാപികയും ജോയിന്റ് കോർഡിനേറ്ററുമായ ഷീന ദേവ് സ്വാഗതം ആശംസിച്ചു തുടങ്ങിയ യോഗത്തിൽ അധ്യാപിക റമോള പ്രവീൺ നന്ദി പ്രകാശിപ്പിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

