കലാലയം സാംസ്കാരിക വേദി മക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഷീർ ഓർമ ദിനം ആചരിച്ചു. അസീസിയ പാനൂർ റെസ്റ്റാറൻറ് കോൺഫറൻസ് ഹാളിൽ നടന്ന മാങ്കോസ്റ്റീൻ സംഗമം യഹ്യ ആസഫലി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ മക്ക സോൺ ചെയർമാൻ കബീർ ചൊവ്വ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ മലയിൽ (കെ.എം.സി.സി), ഷമീം നരിക്കുനി (ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗം), നൗഷാദ് (ഒ.ഐ.സി.സി), ശിഹാബ് കുറുകത്താണി (ഐ.സി.എഫ്), എം.കെ ഷൗക്കത്തലി (ഡയറക്ടർ, നോളഡ്ജ് സിറ്റി ഫെസിൻ ഹോട്ടൽ), മൊയ്തീൻ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. അലി കോട്ടക്കൽ സ്വാഗതവും അനസ് മുബാറക് നന്ദിയും പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

