ഫോർബ്സ് ഇന്ത്യൻ സമ്പന്ന പട്ടിക; മലയാളികളിൽ വീണ്ടും ഒന്നാമതെത്തി എം എ യൂസഫലി, മുത്തൂറ്റ് ഫാമിലി സമ്പന്ന കുടുംബം

2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോ​ഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തി​ഗത മലയാളി സമ്പന്നരിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 5.85 ബില്യൺ ഡോളറാണ് (51937 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 49ആം സ്ഥാനത്താണ് അദേഹം. മുത്തൂറ്റ് ഫാമിലിയാണ് ഏറ്റവും സമ്പന്ന കുടുംബം.

വ്യക്തി​ഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2 ബില്യൺ), രാധാകൃഷ്ണൻ ദമാനി ആൻഡ് ഫാമിലി (28.2 ബില്യൺ), ദിലീപ് ഷാങ് വി ആൻഡ് ഫാമിലി(26.3 ബില്യൺ ), ബജാജ് ഫാമിലി(21.8 ബില്യൺ), സൈറസ് പൂനാവാല (21.4 ബില്യൺ), കുമാർ ബിർള (20.7 ബില്യൺ) എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ.

5.3 ബില്യൺ ഡോളർ ആസ്തിയോടെ ജോയ് ആലുക്കാസ് ആണ് സമ്പന്ന പട്ടികയില്‍ രണ്ടാമതെത്തിയ മലയാളി. പട്ടികയില്‍ 54ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. മുത്തൂറ്റ് ഫാമിലിയാണ് (മുത്തൂറ്റ് സഹോദരങ്ങൾ) ഏറ്റവും സമ്പന്ന കുടുംബം. മുത്തൂറ്റ് സഹോ​ദരങ്ങൾ ചേർന്ന് 10.4 ബില്യൺ ഡോളറിന്റെ ആകെ ആസ്തിയാണ് മുത്തൂറ്റ് ഫാമിലിക്കുള്ളത്. 4.1 ബില്യൺ ആസ്തിയോടെ രവി പിള്ള (73ആം സ്ഥാനം), 4 ബില്യൺ ആസ്തിയോടെ സണ്ണി വർക്കി (78ആം സ്ഥാനം), 3.7 ബില്യൺ ആസ്തിയോടെ ക്രിസ് ​ഗോപാലകൃഷ്ണൻ (84ആം സ്ഥാനം), 3.6 ബില്യൺ ആസ്തിയോടെ പിഎൻസി മേനോൻ (87ആം സ്ഥാനം), 3.25 ബില്യൺ ആസ്തിയോടെ ടിഎസ് കല്യാണരാമൻ (98ആം സ്ഥാനം) തുടങ്ങിയവരാണ് ആദ്യ നൂറിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply