ബഹ്റൈനിലെ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി മത്സരം നാളെ മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും. ഫെഡറേഷൻ പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എൻവയോൺമെന്റൽ അഡ്വക്കേറ്റ് കെയ് മെയ്തിങ്, പഴയകാല നാടൻ പന്തുകളി പ്രതിഭ കെ.ഇ.ഈശോ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ഡബ്ല്യു.എം.സി. ട്രഷറർ തോമസ് ഫിലിപ്, ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷൻ രക്ഷധികാരി റെജി കുരുവിള, കെ.എൻ.ബി.എ പ്രസിഡന്റ് മോബി കുര്യക്കോസ്, ഫെഡറേഷൻ സെക്രട്ടറി മനോഷ് കോര എന്നിവർ സംസാരിക്കും.
തുടർന്ന് ആദ്യ മത്സരത്തിൽ മണർകാട് ടീം ചമ്പക്കര ടീമിനെയും രണ്ടാം മത്സരത്തിൽ പുതുപ്പള്ളി ടീം കെ.എൻ.ബി.എ ചിങ്ങവനത്തെയും നേരിടും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

