പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒ.ഐ.സി.സി – ഇൻകാസ് വിപുലമായ കമ്മിറ്റി രൂപവത്കരിച്ചതായി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, തെരഞ്ഞെടുപ്പ് പ്രചാരണകമ്മിറ്റി ചെയർമാൻ രാജു കല്ലുംപുറം എന്നിവർ അറിയിച്ചു. കേരളത്തിലെ ഇരുപത് പാർലമെന്റ് മണ്ഡലം കമ്മിറ്റികളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ മാരെയും, പാർലമെന്റ് മണ്ഡലം ചെയർമാൻമാരെയും നിയമിച്ചു.
ഗ്ലോബൽ കമ്മിറ്റി വൈസ് ചെയർമാൻമാരായി വർഗീസ് പുതുകുളങ്ങര, റഷീദ് കൊളത്തറ, എസ്. പുരുഷോത്തമൻ നായർ എന്നിവരെയും, പാർലമെന്റ് മണ്ഡലം ചെയർമാൻമാരായി ഇ.കെ. സലിം (തിരുവനന്തപുരം), യേശു ശീലൻ (ആറ്റിങ്ങൽ), അഡ്വ. വൈ. എ. റഹീം (കൊല്ലം), ബിനു കുന്നന്താനം (പത്തനംതിട്ട), ബിജു കല്ലുമല (മാവേലിക്കര), മഹാദേവൻ വാഴശേരിൽ (ആലപ്പുഴ), സജി ഔസേപ്പ് പിച്ചകശേരിൽ (കോട്ടയം), അനുര മത്തായി (ഇടുക്കി), സുനിൽ അസീസ് (എറണാകുളം), സിദ്ദീഖ് ഹസൻ (ചാലക്കുടി), എൻ.പി. രാമചന്ദ്രൻ (തൃശൂർ), പി.വി. സുഭാഷ് (ആലത്തൂർ), എം.വി.ആർ. മേനോൻ (പാലക്കാട്), സലിം കളക്കര (പൊന്നാനി), അഹമ്മദ് പുളിക്കൻ (മലപ്പുറം), ഗഫൂർ ഉണ്ണികുളം (കോഴിക്കോട്), കെ.ടി.എ. മുനീർ (വയനാട്), സമീർ ഏറാമല (വടകര), അഡ്വ. ആഷിക് തൈക്കണ്ടിയിൽ (കണ്ണൂർ), സി.എം. കുഞ്ഞി കുമ്പള (കാസർകോട്) എന്നിവരെയും നിയമിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

