നാല് വർഷങ്ങൾകൊണ്ട് 1000 കോടി രൂപയുടെ കിഫ്ബി ബോണ്ടുകൾ കരസ്ഥമാക്കി കേരള സർക്കാർ സ്ഥാപനമായ KSFEയുടെ പ്രവാസി ചിട്ടി. ചുരുങ്ങിയ കാലത്തിനിടയിൽ പ്രവാസലോകത്ത് വൻ സ്വീകാര്യതയാണ് KSFE പ്രവാസി ചിട്ടി നേടിയത്. 116 രാജ്യങ്ങളിൽനിന്നായി 1,73,000 കസ്റ്റമർ രജിസ്‌ട്രേഷനുകൾ പ്രവാസി ചിട്ടിയ്ക്ക് ലഭിച്ചു. ഗൾഫ് മേഖലയിൽ യു.എ.ഇയിൽനിന്ന് മാത്രം പ്രവാസി ചിട്ടിയ്ക്ക് കാൽ ലക്ഷത്തോളം ഉപഭോക്താക്കൾ ഉണ്ട്. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
ഈ വലിയ വിജയം സമ്മാനിച്ച പ്രവാസലോകത്തോട് തങ്ങളുടെ നന്ദി അറിയിക്കുന്നതായി KSFE അധികൃതർ പറഞ്ഞു. പ്രവാസികൾക്ക് സമ്പാദ്യത്തിനൊപ്പം, കിഫ്ബി മുഖേന നാടിന്റെ വികസനത്തിൽ പങ്കാളിയാകാനുള്ള അവസരം കൂടിയാണ് പ്രവാസി ചിട്ടിയെന്നും KSFE അധികൃതർ വ്യക്തമാക്കി. വെറും 2500 രൂപ മുതലുള്ള മാസത്തവണകളിൽ ലഭ്യമായ പ്രവാസി ചിട്ടി, പൂർണ്ണമായും ഓൺലൈൻ അധിഷ്ഠിതമാണ്.
https://pravasi.ksfe.com/എന്ന വെബ്‌സൈറ്റിലൂടെയും KSFE Pravasi Chit App എന്ന മൊബൈൽ ആപ്പിലൂടെയും ഏതൊരും പ്രവാസി കേരളീയനും ഈ ചിട്ടിയിൽ ചേരാവുന്നതാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

