ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന കാമ്പയിൻ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുടുംബം എന്നത് ദൈവം മനുഷ്യന് നൽകിയ ദിവ്യാനുഗ്രമാണ്. അതിലെ അംഗങ്ങൾക്കിടയിൽ ചേർത്തുവിളക്കപ്പെടുന്ന സ്നേഹവും പരിഗണനയും എല്ലാം ചേർന്നു ഒന്നായിമാറുന്ന മനോഹാരിത മറ്റൊന്നിനും ഈ ലോകത്ത് ലഭിക്കില്ല എന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.