ഖത്തറിൽ ചൂട് കൂടുന്നു: ഉച്ചവിശ്രമ നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ

ഖത്തറിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ, പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിർബന്ധമാക്കുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുപ്രകാരം, ജൂൺ 1 മുതൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3:30 നും ഇടയിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കണം.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വിവിധ ജോലിസ്ഥലങ്ങളിൽ മന്ത്രാലയം പരിശോധനയും നടത്തും.

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി, ആരോഗ്യ വകുപ്പുമായി ചേർന്ന് ജൂൺ മാസത്തിലുടനീളം ക്യാമ്പയിൻ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply