കേരള സോഷ്യൽ സെന്റർ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിൽ അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ ശ്രദ്ധേയമായി. എസ്. മുരളീകൃഷ്ണന്റെ ചെറുകഥക്ക് നാടകഭാഷ്യം നൽകി സംവിധാനം ചെയ്തത് നാടക പ്രവർത്തകനായ ഹസീം അമരവിളയാണ്.
പ്രകാശ് തച്ചങ്ങാട്, ശ്രീബാബു പിലിക്കോട്, ജയേഷ് നിലമ്പൂർ, ഫൈസാൻ നൗഷാദ്, സേതുമാധവൻ പാലാഴി, വേണു, അനീഷ ഷഹീർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പവിത്രൻ ക്ലിന്റ്, സുമ വിപിൻ, വേണു, അർജുൻ വേങ്ങര, ജയൻ എന്നിവർ വിവിധ വിഭാഗങ്ങൾ കൈകാര്യം ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

