സലാല പ്രവാസി കൂട്ടായ്മ കുടുംബ സംഗമം ഒമാനി വിമൻസ് ഹാളിൽ നടന്നു. നൂറുകണക്കിനാളുകൾ സംബന്ധിച്ച പരിപാടി സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.15 പേർ പങ്കെടുത്ത ഇഡ്ഡലി തീറ്റ മത്സരത്തിൽ നൗഷാദ് അബ്ബാസ്, നൗഷാദ്, മുബാരിഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 15 മിനിറ്റുകൊണ്ട് 28 ഇഡ്ഡലി കഴിച്ചാണ് നൗഷാദ് അബ്ബാസ് ഒന്നാമതെത്തിയത്. ലക്കി ഡ്രോ മത്സരവും നടന്നിരുന്നു. ഫാറൂഖ് സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. വോയ്സ് ഓഫ് സലാല അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു. ഷിഹാബ്, ഹാരിസ്, അബ്ദുറഹ്മാൻ, അനസ്, അൻസാരി, സിദ്ദീഖ്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

