കലിഫോർണിയയിൽ കാറപകടം; നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം

യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. സമഗ്രമായ അന്വേഷണം നടത്തുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടുമെന്ന് പ്ലസന്റൺ പൊലീസ് അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply