കലാ മസ്കത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2024’മേയ് 17ന് അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റൂവി അല്‍ ഫലജ് ഗ്രാന്റ് ഹാളില്‍ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടി കേരള സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സംഘാടകര്‍ പറഞ്ഞു. വിനോദത്തോടൊപ്പം കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും തനിമയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ‘കേരളീയം 2024’ലെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ നാടകത്തിന്റെ ഓസ്കര് എന്നറിയപ്പെടുന്ന മെറ്റാ അവാര്‍ഡ് ജേതാവും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രശസ്ത മലയാള നാടക സംവിധായകന് ജിനോ ജോസഫ് അണിയിച്ചൊരുക്കുന്ന കൂത്ത് എന്ന നാടകമാണ് പ്രധാന ആകര്‍ഷണം. മസ്കത്തിലെ 40ഓളം കലാകാരികളും കലാകാരന്മാരും നാടകത്തിന്റെ അരങ്ങിലും അണിയറയിലുമുണ്ട്.
കേരള ചരിത്രവും തനിമയും വിളിച്ചോതുന്ന നൃത്തപരിപാടിയായ നടനകൈരളിയാണ് മറ്റൊരു ആകര്‍ഷണം. രണ്ടു വിഭാഗത്തിലായി കേരളത്തിന്റെ തനത് പാരമ്പര്യ നൃത്തകലകളുടെ സംഗമവും കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടിയും ഉണ്ടാകും. ഒമാനിലെ നൃത്താധ്യാപകരായ കലാമണ്ഡലം ശ്രീലക്ഷ്മി, മീനാക്ഷി എം. മേനോന് എന്നിവരാണ് നടനകൈരളി അരങ്ങിലെത്തിക്കുന്നത് .
ഗായകന് ഇഷാന് ദേവും ടീമും അവതരിപ്പിക്കുന്ന മെഗാ സംഗീതപരിപാടി മ്യൂസിക് ഫിയെസ്റ്റ ഒമ്പത് മണി മുതല്‍ അരങ്ങേറും. രാത്രി 11.30 ഓടെ കേരളീയം 2024ന് തിരശ്ശീല വീഴുമെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ വില്‍സണ്‍ ജോര്‍ജ്, സുനില്‍ കുമാര്‍, നിഷാന്ത്, അഭിലാഷ് ശിവന്, കൃഷ്ണകുമാര്‍, ബിജു കുട്ടമത്ത് എന്നിവർ പങ്കെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

