യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് – കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. നാട്ടിൽ നിന്ന് ലൈവ് മ്യൂസിക് കൺസേർട്ട്, സാംസ്കാരിക നായകർ, കലാകാരൻമാർ എന്നിവർ എത്തുന്ന സാംസ്കാരിക മഹോത്സവം പൂർണ്ണമായും സൗജന്യമായാണ് ജനങ്ങൾക്ക് കാണാനായി ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നാടൻ ഭക്ഷണശാലകളും നാടിന്റെ തനത് കലാരൂപങ്ങളും അവിടെ ഒരുക്കും.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചു നടന്നു. ചെയർമാൻ: ഓ വി മുസ്തഫ ( ചെയർമാൻ ) റിയാസ് സി കെ, ഷിജു ശ്രീനിവാസ് ( വൈസ് ചെയർമാൻമാർ ) അനീഷ് മണ്ണാർക്കാട് ( ജനറൽ കൺവീനർ ), ഷിജു ബഷീർ, ലിജിന ( ജോയിന്റ് കൺവീനർമാർ ), എൻ കെ കുഞ്ഞഹമ്മദ്, സിദ്ദിഖ്, ശശികുമാർ ( രക്ഷാധികാരികൾ ), കെ വി സജീവൻ ( വളണ്ടിയർ ക്യാപ്റ്റൻ ), മോഹനൻ മൊറാഴ ( പ്രോഗ്രാം കമ്മറ്റി ), ബിജു വാസുദേവൻ ( പ്രചരണം ) എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.
സംഘാടക സമിതി രൂപീകരണ യോഗം ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഓർമ പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു ലോകകേരളസഭാ ക്ഷണിതാക്കളായ രാജൻ മാഹി, അനിതാ ശ്രീകുമാർ, ദിലീപ് സി എൻ എൻ ( മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ), അനീഷ് മണ്ണാർക്കാട്, റിയാസ് സി കെ, അംബുജാക്ഷൻ, മോഹനൻ മൊറാഴ, ബിജു വാസുദേവൻ, അബ്ദുൽ അഷ്‌റഫ്, ഷിജു ബഷീർ, അഷ്‌റഫ് പി പി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ബ്രോഷർ എൻ കെ കുഞ്ഞഹമ്മദ് അബ്ദുല്ല നരിക്കോടിന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ഡോ നൗഫൽ പട്ടാമ്പി നന്ദിയും പറഞ്ഞ യോഗത്തിൽ സെക്രട്ടറി ജിജിത അനുശോചനപ്രമേയം അവതരിപ്പിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

