2024-25 വർഷത്തെ കേരള സിലബസ് എസ്.എസ്.എൽ.സി പരീക്ഷയിൽ യു.എ.ഇയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. 99.12 ശതമാനമാണ് വിജയം. വിവിധ എമിറേറ്റുകളിലായി 366 ആൺകുട്ടികളും 315 പെൺകുട്ടികളുമുൾപ്പെടെ 681 വിദ്യാർഥികളാണ് ഇക്കുറി യു.എ.ഇയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. അബൂദബി മോഡൽ സ്‌കൂൾ, ഷാർജ മോഡൽ സ്‌കൂൾ, ഫുജൈറ ഇന്ത്യൻ സ്‌കൂൾ തുടങ്ങിയവ നൂറുമേനി വിജയം വരിച്ചു. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ 132 പേരിൽ 131 പേരാണ് വിജയം വരിച്ചത്.
ഒമ്പത് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ 124 പേരിൽ 119 പേർ വിജയിച്ചു. നാലുപേർക്കാണ് സമ്പൂർണ എ പ്ലസ്. അബൂദബി മോഡൽ സ്‌കൂളിൽ 189 പേർ പരീക്ഷ എഴുതിയവരിൽ എല്ലാവരും വിജയിച്ചു. 62 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഷാർജ മോഡൽ സ്‌കൂൾ സമ്പൂർണ വിജയം നേടി. 50 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറുപേർ സമ്പൂർണ എ പ്ലസ് നേടി.
റാക് ന്യൂ ഇന്ത്യൻ ഹൈസ്‌കൂളിൽ 59 പേരിൽ 57 വിദ്യാർഥികൾ മികച്ച വിജയം നേടി. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്‌കൂളിൽ 41 പേരിൽ 40 പേർ വിജയം നേടി. ഫുജൈറ ഇന്ത്യൻ സ്‌കൂൾ നൂറു ശതമാനമാണ് വിജയം. 89 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 12 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

