ഈദ് ഇശൽ ഇമ്പം നാളെ അരങ്ങേറും ; റേഡിയോ കേരളത്തിന്റെ മെഗാ ഷോ ഷാർജയിൽ

ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ കേരളം ഒരുക്കുന്ന ‘ഈദ് ഇശൽ ഇമ്പം’ മെഗാ ഷോ, ഏപ്രിൽ 13 ശനിയാഴ്ച യുഎഇ സമയം വൈകുന്നേരം 7 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി അശോകൻ, യൂസഫ് കാരയ്ക്കാട്, രവിശങ്കർ, നസീർ മുഹമ്മദ്, അപർണ്ണ രാജീവ്, റിഷാം റസാഖ് എന്നിവർ ചേർന്നൊരുക്കുന്ന മജ്‌ലിസ്, M80 മൂസ ഫെയിം വിനോദ് കോവൂർ അവതരിപ്പിക്കുന്ന ചിരിയരങ്ങ് എന്നിവയ്‌ക്കൊപ്പം ഫൈസൽ എളേറ്റിൽ അടക്കമുള്ള പ്രമുഖർ വിധികർത്താക്കളാകുന്ന ‘ഇശൽ ഇമ്പം’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയും ഉണ്ടായിരിക്കും.

ആറ് ഫൈനലിസ്റ്റുകൾ മാറ്റുരയ്ക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ, ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 75000 രൂപ, 50000 രൂപ എന്നീ നിരക്കുകളിലാണ് സമ്മാനത്തുക. ഫൈനലിസ്റ്റുകളായ ബാക്കി മൂന്ന് മത്സരാർഥികൾക്ക് 25000 രൂപ വീതം സമ്മാനിക്കും.

ഈദ് ഇശൽ ഇമ്പം മെഗാ ഷോയിൽ പങ്കെടുക്കുവാൻ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നത്. ഇശൽ ഇമ്പം നിങ്ങളുടെ പേര് നിങ്ങൾ ഉള്ള സ്ഥലം നിങ്ങളുടെ കോണ്ടാക്ട് നമ്പർ എന്ന ഫോർമാറ്റിൽ 00971508281476 എന്ന നമ്പറിലേക്ക് ഇന്ന് ഉച്ചയ്ക്ക് മുൻപ് വാട്‌സാപ്പ് ചെയ്യുക. പ്രവേശനം തികച്ചും സൗജന്യമാണ്.

ഷോയുടെ ഭാഗമായി റേഡിയോ കേരളം ഒരു സെൽഫി കോണ്ടസ്റ്റും ഒരുക്കുന്നുണ്ട്. ഈദ് ഇശൽ ഇമ്പം വേദിയിലെ ഫോട്ടോ കോർണറിൽനിന്ന് സെൽഫി എടുത്ത് പേര് സഹിതം എന്ന 00971508281476 നമ്പറിലേക്ക് അയക്കുക. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ Gold Coin, Azerbaijan Tour Package, Dubai Explorer Pass തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകുന്നതാണ്.

Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply