നവംബർ മുപ്പതാം തീയതി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് ഈദ് അൽ എത്തിഹാദ് ഡേയ്സ് സെലിബ്രേഷൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും മുഴുവൻ എമിറേറ്റ്സ് കളിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്റർ പ്രകാശനം ദുബായിൽ വച്ച് നടന്നു. പൗരപ്രമുഖരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഇൻകാസ് യു എ ഇ അഭ്യർത്ഥിച്ചു.
യോഗത്തിൽ ഇൻകാസ് വർക്കിങ്ക് പ്രസിഡന്റ് ഷാജി പരേത് അദ്ധ്യക്ഷത വഹിച്ചു. ഇന് കാസ് നേതാക്കളായ ടി എ രവീന്ദ്രൻ , എസ് എം ജാബിർ സഞ്ജു പിള്ള, സി എ ബിജു ,ബിജു അബ്രഹാം. ഷാജി ശംസുദ്ധീൻ, അശോക് കുമാർ , നസീർ മുറ്റിച്ചൂർ , അബ്ദുൽ മനാഫ് , റഫീക് പി കെ , റഫീക്ക് മനംകണ്ടത്ത് , ജോജു മാത്യു , ഗീ വർഗീസ് പണിക്കർ , രാജി എസ് നായർ , നവാസ് തേക്കട , ഷജീലാൽ തുടങ്ങിവർ പങ്കെടുത്തു .
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

