കേന്ദ്രഹജജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിലെത്തിയ 644 ഹാജിമാരെ മക്ക കെ.എം.സി.സി ഹജജ് വളെന്റിയർമാർ മക്കയിൽ പഴങ്ങളും മറ്റു ഭക്ഷണ സാധനങ്ങളും അടങ്ങിയ കിറ്റ് നൽകി സ്വീകരിച്ചു. വ്യാഴാഴ്ച രാത്രി ഒന്നോടെ മക്കയിലെ അസീസിയ ’മഹ്ത്വത്ത് ബാങ്കി’ലുള്ള 134, 091, 009 എന്നീ ബിൽഡിങ്ങുകളിലാണ് ശ്രീനഗർ, ഗുഹാട്ടി എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാർ താമസിക്കുന്നത്. സൗദി കെ.എം.സി.സി നാഷനൽകമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അശ്റഫ് വേങ്ങാട്ട്, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മക്ക കെ.എം.സി.സി നേതാക്കളായ മുസ്തഫ മുഞ്ഞകുളം, അബ്ദുനാസർ കിൻസാറ, മുസ്തഫ മലയിൽ, ഇസ്സുദ്ദീൻ ആലുങ്ങൽ, സിദ്ദീഖ് റാണ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

