ജീവകാരുണ്യ മേഖലയിൽ 26വര്‍ഷമായി യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാസർകോട്ടുകാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ആശ്രയ കാസർകോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ടഗ് ഓഫ് വാർ 2023’ ഇന്ന് ഡിസംബർ 9 ന് ശനിയാഴ്ച രാത്രി 7മുതൽ അജ്‌മാൻ വിന്നേഴ്‌സ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടക്കുന്നു.
യുഎഇ യിലെ നിരവധി പ്രഗത്ഭ ടീമുകൾ പങ്കെടുക്കുന്ന വടംവലി ഫെസ്റ്റിൽ പത്തോളം വനിതാ ടീമുകളും മത്സരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
നിരവധി സമ്മാനങ്ങളും ട്രോഫികളും ഉൾപ്പെടെ വിജയികൾക്കായി ഒരുങ്ങിയതായി സംഘാടകർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

