ആറ് മില്യൺ വ്യൂസ് കടന്ന് റേഡിയോ കേരളത്തിന്റെ ‘സ്‌കൂൾ പ്രവേശന ഗാനം’!

കേരളത്തിലെ സ്‌കൂൾ പ്രവേശന വേള പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം തയ്യാറാക്കിയ ‘ഒന്നാം ക്ലാസിൽ പോണോരേ…’ എന്ന ഗാനം ലോകമലയാളികൾക്കിടയിൽ തരംഗമായി മാറുന്നു. ഗാനത്തിന് ഇതുവരെ ലഭിച്ചത് അറുപത് ലക്ഷത്തിലധികം വ്യൂസ് ആണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 3.8 മില്യണിലധികം വ്യൂസ് ലഭിച്ച ഗാനത്തിന്റെ ഫേസ്ബുക്കിലെ വ്യൂസും 2.5 മില്യൺ കടന്ന് മുന്നേറുന്നു.

പത്ത് ചരണങ്ങൾ ഉള്ള ഈ പാട്ടിലെ ഓരോ ചരണവും ഒരോ ക്ലാസിനെ പരാമർശിക്കുന്നു. ഒപ്പം, അതത് ക്ലാസിന്റെ നമ്പർ ചേർത്ത് ഒരു നല്ല പാഠം പങ്കുവെയ്ക്കുന്നു. ഈ ഗാനം രചിച്ചത് രാജേഷ് അത്തിക്കയമാണ്. പ്രവീൺ ശ്രീനിവാസൻ ഈണം പകർന്ന ഗാനം പാടിയത് ഇന്ത്യയിലെമ്പാടും ആരാധകരെ സൃഷ്ടിച്ച കുരുന്ന് പ്രതിഭ ആവിർഭവ്.

പാട്ടിനും ലിറിക്‌സിനും ഈ ലിങ്കുകളിലൊന്നിൽ ക്ലിക്ക് ചെയ്യുക.

https://www.instagram.com/reel/DKYiuAGtAOz/?igsh=MTJ2N3h0bmpoNmcweA==

https://www.facebook.com/share/v/1ZqBpgPa4L

Leave a Reply