പുതിയ ഉംറ സീസൺ ആരംഭിച്ചു; വിസകൾ അനുവദിച്ചു തുടങ്ങി

ഈ വർഷത്തെ ഹജ്ജ് സീസൺ ദുൽഹജ്ജ് 13ന് (ജൂൺ 9) അവസാനിച്ചതോടെ അടുത്ത ഉംറ സീസണ് തുടക്കമായി. അടുത്ത വർഷം റമദാൻ വരെ ഈ സീസൺ തുടരും. ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് മക്കയിലും പുണ്യസ്ഥലങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. വിദേശതീർഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു ജൂൺ 11 മുതൽ ‘നുസുക്’ ആപ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ തീർഥാടകർക്കും ഉംറ അനുമതി ലഭ്യമാണ്. ഉംറ, മദീന സിയാറ എന്നിവയ്ക്കുള്ള പെർമിറ്റുകൾ ഈ…

Read More

ജി7 ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിക്ക് ക്ഷണം

ഈ മാസം 15 മുതൽ 17 വരെ കാനഡയിലെ കനാനാസ്‌കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി ക്ഷണിച്ചു.മധ്യപൂർവേഷ്യ കേന്ദ്രീകരിച്ച് ശക്തമാകുന്ന ഭൗമരാഷ്ട്രീയ നയതന്ത്രത്തിൽ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് കിരീടാവകാശിയെ ക്ഷണിച്ചത്. ഗസ്സയിലെ ഇസ്രായേലി ആക്രമണം, ഉക്രൈൻ-റഷ്യ യുദ്ധം എന്നിവയിൽ പരിഹാരം കാണാൻ നടത്തുന്ന തന്ത്രപരമായ ഇടപെടലുകളുടെ പ്രാധാന്യവും ആഗോള ഊർജ വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിലെ നിർണായക റോളും…

Read More

നാല് ദിവസത്തിനിടയിൽ 75 ലക്ഷത്തിലധികം യാത്രക്കാർ; ദുബായ് പൊതുഗതാഗതം സൂപ്പർഹിറ്റ്

ദുബൈയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ബലിപെരുന്നാൾ അവധി ദിനങ്ങളായ നാല് ദിവസത്തിനിടയിൽ 75 ലക്ഷത്തിലധികം യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളും ടാക്സികളും ഉപയോഗിച്ചതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഈദ് അവധിദിനങ്ങളുമായി താരതമ്യം ചെയ്താൽ ഇത്തവണ 14 ശതമാനത്തെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവധിദിനങ്ങളിൽ ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിൽ മാത്രം 27 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു. ദുബൈ ട്രാം 1.19 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചു….

Read More

ആറ് മില്യൺ വ്യൂസ് കടന്ന് റേഡിയോ കേരളത്തിന്റെ ‘സ്‌കൂൾ പ്രവേശന ഗാനം’!

കേരളത്തിലെ സ്‌കൂൾ പ്രവേശന വേള പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം തയ്യാറാക്കിയ ‘ഒന്നാം ക്ലാസിൽ പോണോരേ…’ എന്ന ഗാനം ലോകമലയാളികൾക്കിടയിൽ തരംഗമായി മാറുന്നു. ഗാനത്തിന് ഇതുവരെ ലഭിച്ചത് അറുപത് ലക്ഷത്തിലധികം വ്യൂസ് ആണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 3.8 മില്യണിലധികം വ്യൂസ് ലഭിച്ച ഗാനത്തിന്റെ ഫേസ്ബുക്കിലെ വ്യൂസും 2.5 മില്യൺ കടന്ന് മുന്നേറുന്നു. പത്ത് ചരണങ്ങൾ ഉള്ള ഈ പാട്ടിലെ ഓരോ ചരണവും ഒരോ ക്ലാസിനെ പരാമർശിക്കുന്നു. ഒപ്പം, അതത് ക്ലാസിന്റെ നമ്പർ ചേർത്ത് ഒരു നല്ല…

Read More

മലയാളി ഡോക്ടർ ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു. മസ്‌കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ (58) ആണ് മരിച്ചത്. തൃശൂർ കരുവന്നൂർ സ്വദേശിയാണ്. 14 വർഷത്തോളം കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളിലായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരുവന്നൂർ-തേലപ്പിള്ളിയിലെ പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടെയും ബീക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: ഷക്കീല. മക്കൾ: നജ്മൽ നസീം, നിഷാൽ നസീം.

Read More

റേഡിയോ കേരളത്തിന്റെ ‘സ്‌കൂൾ പ്രവേശന ഗാനം’ സൂപ്പർ ഹിറ്റ്!

കേരളത്തിലെ സ്‌കൂൾ പ്രവേശന വേള പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം തയ്യാറാക്കിയ ‘ഒന്നാം ക്ലാസിൽ പോണോരേ…’ എന്ന ഗാനം ലോകമലയാളികൾ ഏറ്റെടുത്തു. ഗാനത്തിന് ഇതുവരെ ലഭിച്ചത് മുപ്പത് ലക്ഷത്തിലധികം വ്യൂസ് ആണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 2 മില്യണിലധികം വ്യൂസ് ലഭിച്ച ഗാനത്തിന്റെ ഫേസ്ബുക്കിലെ വ്യൂസും 1 മില്യൺ കടന്ന് മുന്നേറുന്നു. പത്ത് ചരണങ്ങൾ ഉള്ള ഈ പാട്ടിലെ ഓരോ ചരണവും ഒരോ ക്ലാസിനെ പരാമർശിക്കുന്നു. ഒപ്പം, അതത് ക്ലാസിന്റെ നമ്പർ ചേർത്ത് ഒരു നല്ല പാഠം…

Read More

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മസ്‌കറ്റിൽ ഇറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് വിശദീകരണം. IX 436 എന്ന വിമാനമാണ് മസ്‌കറ്റിൽ ഇറക്കിയത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11 മണിയോടുകൂടി കൊച്ചിയിൽ എത്തേണ്ടതായിരുന്നു. ഇതിനിടയിലാണ് വിമാനത്തിന് തകരാർ സംഭവിച്ചത്. ഇതോടെ 200 ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. 1.15 മണിക്കൂറോളം നേരം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ…

Read More

യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുൽഹജ്ജ് 9 മുതൽ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ എട്ട് വരെയാണ് അവധി. കഴിഞ്ഞ ദിവസമാണ് പൊതുമേഖലയ്ക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചത്. നാല് ദിവസത്തെ അവധിയാണ്. ജൂൺ 9 തിങ്കളാഴ്ച മുതൽ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി…

Read More

പുതിയ പാസ്‌പോർട്ട് നിയമം നടപ്പിലാക്കി തുടങ്ങി; ഇനി വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും തടസ്സമില്ല

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഭാര്യയുടെയോ ഭർത്താവിൻറെയോ പേര് പാസ്‌പോർട്ടിൽ ചേർക്കാൻ പുതിയ സംവിധാനം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഈ പാസ്‌പോർട്ട് നിയമം നടപ്പിലാക്കുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്‌സർ ജെ’ എന്ന ഫോം സമർപ്പിച്ചാൽ മതി. ഇതിൽ ദമ്പതികൾ വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾപ്പെടുത്തണം. ദമ്പതികൾ ഒപ്പിട്ട സംയുക്ത ഫോട്ടോ,…

Read More

മലയാളി ഹജ്ജ്‌സംഘം ഇന്ന് യാത്രതിരിക്കും

മസ്‌കത്ത് സൂന്നി സെന്ററിന് കീഴിലുള്ള മലയാളി ഹജ്ജ് സംഘം ബുധനാഴ്ച യാത്ര പുറപ്പെടും. ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് യാത്ര സംഘം കൂടിയാണിത്. റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് കാലത്ത് പത്തു മണിക്കാണ് യാത്ര തിരിക്കുക. വിമാന മാർഗം നേരെ മദീനയിലേക്കാണ് പുറപ്പെടുക. മലയാളികളായ 52 പേരാണ് ഈ വർഷം ഹജ്ജ് ഗ്രൂപ്പിലുള്ളത്. ഏതാണ്ട് പത്തു വർഷത്തിന് ശേഷമാണ് ഇത്രയും മലയാളികളുമായി യാത്രാ സംഘം ഹജ്ജിന് പുറപ്പെടുന്നത്. കഴിഞ്ഞ വർഷം മസ്‌കത്ത് സുന്നി സെന്റർ ഹജ്ജ്…

Read More