എസ്എസ്കെ ഫണ്ട് അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് വി. ശിവൻകുട്ടി

സമഗ്ര ശിക്ഷാ കേരളാ (എസ്എസ്കെ) ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കാണ് അദ്ദേഹം കത്തയച്ചത്.

കത്തിൽ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തിന് കേന്ദ്രം എസ്എസ്കെ ഫണ്ട് അനുവദിച്ചിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമം (RTE) അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും അടിയന്തരമായി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ആകെ ലഭിക്കാനുള്ളത് 1,158 കോടി രൂപയാണ്. എന്നാൽ, ഇതിൽ ആദ്യ ഗഡുവായി 92.41 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും മന്ത്രി കേന്ദ്രത്തിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply