യെമനിൽ നിന്ന് യു എ ഇ സൈന്യം പൂർണ്ണമായും പിൻവാങ്ങി

യമനിൽ തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി യുഎഇ സായുധ സേനയിലെ അവസാന വിഭാഗവും മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അറബ് സഖ്യസേനയുടെ ഭാഗമായി യമനിൽ പ്രവർത്തിച്ചിരുന്ന യുഎഇ സൈനികർ തങ്ങളുടെ സൈനിക ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. 2019 മുതൽ ആരംഭിച്ച യുഎഇയുടെ തന്ത്രപരമായ പിന്മാറ്റത്തിൻ്റെ അവസാന ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

രാജ്യത്തിന് വേണ്ടി ധീരമായി പോരാടുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത സൈനികരെ പ്രതിരോധ മന്ത്രാലയം പ്രശംസിച്ചു. മാതൃരാജ്യത്തിൻ്റെ സുരക്ഷയ്ക്കും അറബ് മേഖലയുടെ സ്ഥിരതയ്ക്കുമായി അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

നേരിട്ടുള്ള സൈനിക സാന്നിധ്യം അവസാനിപ്പിച്ചെങ്കിലും, യമനിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങളും രാഷ്ട്രീയമായ പിന്തുണയും യുഎഇ തുടർന്നും നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. യമനിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിലും മാരീബ്, ഏദൻ തുടങ്ങിയ ഇടങ്ങളിലെ സുരക്ഷാ ദൗത്യങ്ങളിലും യുഎഇ സൈന്യം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തതാണു ഇക്കാര്യം


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply