തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് കോർപ്പറേഷനുകളിലടക്കം ഭരണം പിടിച്ച് യു.ഡി.എഫ്. ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ സി.പി.എം. നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. സീറ്റുകളുടെ കണക്കിൽ ഇരു മുന്നണികളിലെയും പ്രധാന കക്ഷികൾ 7000 കടന്നെങ്കിലും സി.പി.എമ്മിനേക്കാൾ 362 സീറ്റുകൾ അധികം നേടി കോൺഗ്രസ് മുന്നിലെത്തി.
പ്രധാന പാർട്ടികളുടെ സീറ്റ് നില (5000-ൽ അധികം):
| പാർട്ടി | നേടിയ സീറ്റുകൾ |
| കോൺഗ്രസ് (I) | 7817 |
| സി.പി.എം. | 7455 |
1000-ൽ അധികം സീറ്റുകൾ നേടിയ പാർട്ടികൾ:
- മുസ്‌ലിം ലീഗ്: 2844
- ബി.ജെ.പി.: 1913
- സി.പി.ഐ.: 1018
മറ്റ് പാർട്ടികളുടെ സീറ്റ് നില:
- കേരളാ കോൺഗ്രസ്: 332
- കേരളാ കോൺഗ്രസ് (മാണി): 246
- എസ്.ഡി.പി.ഐ.: 102
- ട്വന്റി 20: 78
- വെൽഫെയർ പാർട്ടി: 75
- ആർ.ജെ.ഡി.: 63
- ആർ.എസ്.പി.: 57
- ജെ.ഡി.എസ്. (വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ പാർട്ടി): 44
- കേരളാ കോൺഗ്രസ് (ജേക്കബ്): 34
- ആർ.എം.പി. (ഐ): 31
- എൻ.സി.പി. (ശരദ്ചന്ദ്ര പവാർ): 25
- കേരളാ കോൺഗ്രസ് (ബി) (ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പാർട്ടി): 15
ഒരക്കത്തിലും രണ്ടക്കത്തിലും ഒതുങ്ങിയ പാർട്ടികൾ:
സി.എം.പി.സി.സി. (സി.പി. ജോൺ) 10, ഐ.എൻ.എൽ. ഒമ്പത്, കെ.ഡി.പി. എട്ട്, കോൺഗ്രസ് (എസ്) (തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പാർട്ടി) എട്ട്, ജനാധിപത്യ കേരളാ കോൺഗ്രസ് ആറ്, പി.ഡി.പി. അഞ്ച്, ബി.ഡി.ജെ.എസ്. അഞ്ച്, ബി.എൻ.ജെ.ഡി. മൂന്ന്, ബി.എസ്.പി. മൂന്ന്, ആം ആദ്മി പാർട്ടി മൂന്ന്, എസ്.പി. ഒന്ന്, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ഒന്ന്, എൽ.ജെ.പി. ഒന്ന് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുനില.
സംപൂജ്യർ:
കെ.പി.എ., കെ.സി. എസ്.ടി., എൻ.സി.പി., എസ്.എസ്., എൻ.പി.പി. എന്നീ അഞ്ച് പാർട്ടികൾക്ക് ഒരു സീറ്റുപോലും നേടാനായില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

