കേരളത്തിൽ എസ്.ഐ.ആർ. നടപടികൾ തുടരാം; സമയപരിധി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സുപ്രീംകോടതി നിർദേശം

കേരളത്തിൽ എസ്.ഐ.ആർ. നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് എസ്.ഐ.ആറിൻ്റെ ഭാഗമായ എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാനും കോടതി കേരള സർക്കാരിനോട് നിർദ്ദേശിച്ചു.

സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ്, ഒരാഴ്ച കൂടി സമയം നീട്ടിനൽകുന്ന കാര്യം പരിഗണിക്കാൻ സർക്കാർ അപേക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിച്ചത്. ഈ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കമ്മീഷനോടും കോടതി നിർദ്ദേശിച്ചു.

നാളെ വൈകിട്ട് 5 മണിക്ക് മുമ്പ് ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകണമെന്നാണ് സുപ്രീം കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കമ്മീഷൻ തീരുമാനം എടുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply