എസ്.ഐ.ആർ. സമയപരിധിയിൽ മാറ്റം; 6 സംസ്ഥാനങ്ങളിൽ നീട്ടി, കേരളത്തിൽ കരട് പട്ടിക 23-ന് തന്നെ പ്രസിദ്ധീകരിക്കും

അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും എസ്.ഐ.ആർ. നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച കൂടി നീട്ടി. എന്നാൽ, കേരളത്തിൽ വോട്ടർപട്ടികയുടെ കരട് പട്ടിക ഈ മാസം 23-ന് തന്നെ പ്രസിദ്ധീകരിക്കും എന്നും കമ്മീഷൻ വ്യക്തമാക്കി.

എസ്.ഐ.ആർ. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കാരണം വിവിധ സംസ്ഥാനങ്ങളിലെ ബി.എൽ.ഒ.മാർ ആത്മഹത്യ ചെയ്തതുൾപ്പെടെയുള്ള ഗുരുതര പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കമ്മീഷൻ്റെ ഈ നടപടി.മധ്യപ്രദേശ് ഛത്തീസ്​ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഫോം സമർപ്പിക്കാൻ ഒരാഴ്ചയും തമിഴ്നാട്ടിലും ​ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.

എന്നാൽ പശ്ചിമബംഗാളിൽ  ഇതിനുള്ള കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയിൽ നിന്ന് ഒഴിവായതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply