രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്ന തുടർനടപടികളുടെ വിശദാംശങ്ങൾ കെ.പി.സി.സി. അധ്യക്ഷൻ ഉചിതമായ സമയത്ത് അറിയിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി. ഇത്തരം ഘട്ടങ്ങളിൽ മറ്റ് പ്രസ്ഥാനങ്ങൾ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് കോൺഗ്രസ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാതി ലഭിക്കുന്നതിനു മുൻപേ തന്നെ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നുമൊക്കെ നീക്കം ചെയ്തിരുന്നു. കൂടുതലായി എന്തെങ്കിലും നടപടികൾ ആവശ്യമുണ്ടെങ്കിൽ, ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷൻ അത് സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
“എൻ്റെ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും എൻ്റേയും കൂടിയാണ്. എല്ലാവരും യോജിച്ച് എടുക്കുന്ന തീരുമാനമാണ്. വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ പാർട്ടി തീരുമാനങ്ങളെ ബാധിക്കില്ല,” ഷാഫി പറമ്പിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്ത അതേ പാർട്ടിയിൽ തന്നെയാണ് താൻ ഇപ്പോഴും പ്രവർത്തിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാൻ ഒരുപാട് അധ്വാനിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും, ആ പദവിയിൽ നിന്നൊക്കെ അദ്ദേഹത്തെ മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചപ്പോൾ തൻ്റെ വ്യക്തിപരമായ ബന്ധം പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

