മാധവ് ഗാഡ്ഗിൽ അന്തരിച്ചു ; ഓർമ്മയായത് പരിസ്ഥിതി രംഗത്തെ അതികായൻ

മു​തി​ർ​ന്ന പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്കാ​രം.

ഇ​ന്ത്യ​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​ടി​ത്ത​റ പാ​കി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ധ​വ് ഗാ​ഡ്ഗി​ൽ. 2011ലാ​ണ് പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ലി​യ വി​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വ്യ​വ​സാ​യ​വ​ൽ​ക്ക​ര​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മൂ​ല​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത് ഗാ​ഡ്ഗി​ലാ​യി​രു​ന്നു.

1942 മേ​യ് 24നാ​യി​രു​ന്നു മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ ജ​ന​നം. പൂ​നെ, മും​ബൈ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്നാ​യി ജീ​വ​ശാ​സ്ത്രം, ഗ​ണി​ത​പ​രി​സ്ഥി​തി​ശാ​സ്ത്ര​ത്തി​ൽ ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ഡോ​ക്ട​റേ​റ്റ്, ഹാ​ർ​വാ​ഡി​ൽ ഐ​ബി​എം ഫെ​ലോ എ​ന്നി​ങ്ങ​നെ​യാ​ണ് യോ​ഗ്യ​ത​ക​ൾ.

അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്‌​സി​ൽ റി​സേ​ർ​ച്ച് ഫെ​ലോ​യും ജീ​വ​ശാ​സ്ത്ര അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. 1973 മു​ത​ൽ 2004 വ​രെ ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. സ്റ്റാ​ൻ​ഫോ​ഡി​ലും ബെ​ർ​ക്‌​ലി​യി​ലെ കാ​ലി​ഫോ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലും സ​ന്ദ​ർ​ശ​ക പ്ര​ഫ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply