ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജമ്മു കശ്മീർ സ്വദേശി ജസീർ ബിലാൽ വാനിയുടെ കസ്റ്റഡി കാലാവധി ഡൽഹി കോടതി നീട്ടി. ഏഴ് ദിവസത്തേക്കാണ് ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
നേരത്തെ നവംബർ 27-ന് കോടതി അനുവദിച്ച റിമാൻഡ് കാലാവധി ബുധനാഴ്ച അവസാനിച്ചതിനെ തുടർന്നാണ് ജസീറിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ജസ്റ്റിസ് അഞ്ജു ബജാജ് ചന്ദന അടങ്ങിയ ബെഞ്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
നവംബർ 10-ന് ഉണ്ടായ ഡൽഹി സ്ഫോടനത്തിന് സാങ്കേതിക സഹായം നൽകിയെന്നാരോപിച്ച് നവംബർ 17-നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഉമർ നബി അടക്കം ഏഴ് പേരെയാണ് നിലവിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ കേസിൽ ഇതുവരെ എൻ.ഐ.എ. വിസ്തരിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

