ലൈംഗിക പീഡനപരാതിയിൽ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. ഹർജിയിൽ പീഡനാരോപണം നിഷേധിച്ച രാഹുൽ, പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് പറഞ്ഞു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്നും ഹർജിയിൽ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്ന കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും പറയുന്നു. ഹർജി കോടതി ഇന്ന് പരിഗണിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം.
പെൺകുട്ടിയുടെ പീഡന പരാതിക്കു പിന്നാലെ രാഹുലിനെ കാണാതായി. പരാതിയിൽ തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ നേമം സ്റ്റേഷനിലേക്ക് എഫ്.ഐ.ആര്‍ കൈമാറി. കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡി.സി.പിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘമെന്നും സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

