കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വധ്രയുടെയും മകന്‍ റെയ്ഹാന്‍ വധ്ര (25) വിവാഹിതനാകുന്നു. ദീര്‍ഘകാല സുഹൃത്തും കാമുകിയുമായ അവിവ ബെയ്ഗിനെയാണ് റെയ്ഹാന്‍ ജീവിതപങ്കാളിയാക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തിന് ഇരു കുടുംബങ്ങളും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി സ്വദേശിയായ അവിവ ബെയ്ഗ് പ്രശസ്ത ഫോട്ടോഗ്രാഫറാണ്. വ്യവസായി ഇംറാന്‍ ബെയ്ഗിന്റെയും ഇന്റീരിയര്‍ ഡിസൈനറായ നന്ദിത ബെയ്ഗിന്റെയും മകളാണ് അവിവ. പ്രിയങ്ക ഗാന്ധിയുടെ ബാല്യകാല സുഹൃത്തുകൂടിയാണ് നന്ദിത. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതും നന്ദിതയായിരുന്നു.
വിഷ്വല്‍ ആര്‍ട്ടിസ്റ്റും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് റെയ്ഹാന്‍ വധ്ര. പത്താം വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന റെയ്ഹാന്‍ 2021-ല്‍ ഡല്‍ഹിയില്‍ തന്റെ ആദ്യ സോളോ എക്‌സിബിഷന്‍ നടത്തി ശ്രദ്ധ നേടിയിരുന്നു. 2017-ല്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ റെയ്ഹാന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ഈ അനുഭവങ്ങളെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കലാസൃഷ്ടികള്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

