ദേശീയതാൽപ്പര്യത്തേക്കാൾ വലുതല്ല മത്സരം; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. നാലു നിയമ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 14 ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരം നടക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങൾ കളിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഭീകരാക്രമണത്തിൽ സാധാരണക്കാരായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഭീകരരുമായുള്ള പോരാട്ടത്തിൽ നിരവധി ഇന്ത്യൻ സൈനികർക്കും ജീവൻ നഷ്ടമായി.

അവരുടെ ജീവത്യാഗങ്ങളെ വിലകുറച്ച് കാണരുത്. ദേശീയ താൽപ്പര്യത്തേക്കാൾ വലുതല്ല ക്രിക്കറ്റ് മത്സരമെന്നും ഹർജിയിൽ പറയുന്നു. ഭീകരർക്ക് എല്ലാ സഹായവും നൽകിവരുന്ന പാകിസ്ഥാനുമായി കളിക്കുന്നത് സൈനികരുടെ ജീവത്യാഗത്തിന് വിരുദ്ധമായ സന്ദേശമാകുമെന്നും ഹർജിക്കാർ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply