നെഹ്‌റുവിന്റെ പ്രസംഗം മുതൽ ധൂം മച്ചാലെ പാട്ട് വരെ: ഇന്ത്യൻ ടച്ചിൽ ന്യൂയോർക്കിനെ കീഴടക്കി സൊഹ്റാൻ മംദാനി

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ഉജ്ജ്വല വിജയം നേടിയ സൊഹ്റാൻ മംദാനി, തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ അതേ ആവേശത്തോടെ തന്നെ വിജയ പ്രസംഗവും ആഘോഷവും നടത്തി. ഇന്ത്യൻ വംശജനായ മംദാനി, തന്റെ പ്രസംഗത്തിലും ആഘോഷത്തിലും ഇന്ത്യൻ സംസ്‌കാരത്തിന് നൽകിയ പ്രാധാന്യമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.30 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ, മംദാനി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിലെ വരികൾ മംദാനി ഉദ്ധരിച്ചു.1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയെ അഭിസംബോധന ചെയ്ത് നെഹ്റു പറഞ്ഞ ഈ വാക്കുകളാണ് മംദാനി ഉപയോഗിച്ചത്:

‘ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ ഒരു നിമിഷം വരൂ, പഴയതിൽ നിന്ന് പുതിയതിലേക്ക് നമ്മൾ കാലെടുത്തുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ. ഇന്ന് രാത്രി, നമ്മൾ പഴമയിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു.’- മംദാനി പറഞ്ഞു.

പ്രസംഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ പിന്നണിയിൽ മുഴങ്ങിയത് പ്രശസ്ത ബോളിവുഡ് ചിത്രം ‘ധൂമിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ധൂം മച്ചാലെ’ ആയിരുന്നു. ഇതും അണികൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി.ലോകം ആകാക്ഷയോടെ ഉറ്റുനോക്കിയ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനിക്ക് ഉജ്ജ്വല ജയമാണ് സ്വന്തമാക്കിയിരുന്നത്. 10 ശതമാനത്തിലധികം വോട്ടിന്റെ, ഭൂരിപക്ഷത്തോടെയാണ് മംദാനി ന്യൂയോർക്കിൻറെ ആദ്യത്തെ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

https://twitter.com/rebrandthisshi/status/1985931500081098753

Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply