മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ പൂ​ന​യി​ലെ ദീ​ന​നാ​ഥ് മ​ങ്കേ​ഷ്‌​ക​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പൂ​ന​യി​ലെ എ​ര​ണ്ട്വാ​ന​യി​ലു​ള്ള ക​ൽ​മാ​ഡി ഹൗ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​വൈ​കു​ണ്ഠ് ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യും ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും ക​ൽ​മാ​ഡി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പൂ​ന​യി​ൽ നി​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ന്നാ​ൽ 2010ലെ ​കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സ് അ​ഴി​മ​തി കേ​സ് അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി. ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​നാ​വു​ക​യും 2011 ഏ​പ്രി​ലി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply