ശ്രീനിവാസനു വിട

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം. 69 വയസായിരുന്നു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമ‌കളുടെ ഭാഗമായി. 1976 ൽ പി.എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം.1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനനം.

നർമത്തിന് പുതിയ ഭാവം നൽകിയ സിനിമാ ലോകത്ത് തന്‍റേതായ ഇടം കുറിച്ച ആളാണ് ശ്രീനിവാസൻ. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ നർമത്തിന്‍റെ മേമ്പോടിയോടെ അവതരിപ്പിച്ചു. നാടോടിക്കാറ്റ്, കിളിച്ചുണ്ടൻ മാമ്പഴം, തലയണമന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം തുടങ്ങിയവ ശ്രീനിവാസന്‍റെ ഏക്കാലത്തേക്കും മികച്ച ചിത്രങ്ങളാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply