മുഖ്യമന്ത്രിയുടെ മകന് ഇ ഡി നോട്ടീസ് അയച്ച കാര്യം, എന്തിന് മറച്ചു വെച്ചുവെന്നും , പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്നും കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ആരോപിച്ചു. സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്ന് പരസ്യമായിരിക്കുകയാണ്. ഈ വിഷയങ്ങളില്‍ ഇഡി തങ്ങളുടെ നിലപാട് ഉടന്‍ വ്യക്തമാക്കണം. വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് വിശദീകരിക്കണം. നിലവില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. കേസില്‍ ഇഡി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കിയ ശേഷം തുടര്‍ സമരങ്ങളും നിയമ നടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും കെപിസിസി പ്രസിഡണ്ട്, ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ടു മക്കളും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മകനും, ഇ ഡി നോട്ടീസ് അയച്ച കാര്യം എന്തിന് മറച്ചു വെച്ചുവെന്നും കെപിസിസി പ്രസിഡണ്ട് ചോദിച്ചു. ഇക്കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷായെ, പിണറായി ഡല്‍ഹിയില്‍ പോയി സന്ദര്‍ശിച്ച, വിഷയത്തില്‍ , മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്ത് പ്രതികരിക്കുകയായിരുന്നു അദേഹം.
ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തില്‍, സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പങ്ക് വ്യക്തമാണ്. ഇതില്‍ ജനശ്രദ്ധ തിരിക്കാനാണ്, ഷാഫി പറമ്പില്‍ എം പിയെ പൊലീസ് മര്‍ദ്ദിച്ചത്. ഷാഫിയെ മര്‍ദ്ദിച്ച് വിഷയം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനം ഇത് തിരിച്ചറിയുന്നുണ്ട്. സിപിഎം ചോരിക്കളി അവസാനിപ്പിക്കണം. ശബരിമലയില്‍ കേരളത്തിന് പുറത്തുള്ള എജന്‍സി അന്വേഷണം നടത്തണമെന്നും അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഹൈബി ഈഡന്‍ എംപിയും അന്‍വര്‍ സാദത്ത് എം എല്‍ എയും , ഷാഫി പറമ്പലിന് എതിരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് സുനില്‍ അസീസ്, ദുബായ് സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

